Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Israel Parliament

ഇ​സ്ര​യേ​ലി​ൽ രാ​ഷ്ട്രീ​യ മാ​റ്റം; പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു; പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​റി​ൽ

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റാ​യ 'ക്നെ​സെ​റ്റ്' ഔ​ദ്യോ​ഗി​ക​മാ​യി പി​രി​ച്ചു​വി​ട്ടു. ഒ​ക്ടോ​ബ​ർ 27-ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യാ​ണ് ന​ട​പ​ടി. ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​ഖ്യം കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​ത് വ​രെ നി​ല​വി​ലെ നെ​ത​ന്യാ​ഹു സ​ർ​ക്കാ​ർ 'കെ​യ​ർ​ടേ​ക്ക​ർ' സ​ർ​ക്കാ​രാ​യി തു​ട​രും. ഒ​ക്ടോ​ബ​ർ 27-നാ​ണ് രാ​ജ്യ​ത്ത് വോ​ട്ടെ​ടു​പ്പ്. 62-0 എ​ന്ന വോ​ട്ടി​നാ​ണ് പാ​ർ​ല​മെ​ന്‍റ് സ്വ​യം പി​രി​ച്ചു​വി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. 1988-ന് ​ശേ​ഷം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി ഒ​രു പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടു​ന്ന അ​പൂ​ർ​വ സം​ഭ​വ​മാ​ണി​ത്.

ദീ​ർ​ഘ​കാ​ലം നീ​ണ്ടു​നി​ന്ന യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ന് ശേ​ഷം ഇ​സ്ര​യേ​ൽ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ലി​ക്കു​ഡ് പാ​ർ​ട്ടി​യും സ​ഖ്യ​ക​ക്ഷി​ക​ളും അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് നേ​രി​ടു​ന്ന​ത്. ന​ഫ്താ​ലി ബെ​ന്ന​റ്റ്, ഗാ​ഡി ഐ​സ​ൻ​കോ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ സ​ർ​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സൈ​നി​ക സേ​വ​ന​ത്തി​ൽ നി​ന്ന് അ​ൾ​ട്രാ-​ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തെ ഒ​ഴി​വാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വാ​ദ ബി​ല്ലു​ക​ൾ ഭ​ര​ണ​പ​ക്ഷം വേ​ഗ​ത്തി​ൽ പാ​സാ​ക്കി​യി​രു​ന്നു.

Latest News

Corehub Up